ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റിൽ വീസ, ഒസിഐ തുടങ്ങിയവയുടെ വിതരണം നിർവഹിച്ചിരുന്ന കോസ് ആൻഡ് കിംങ്സ് ഗ്ലോബൽ സർവീസിന്റെ സേവനം ഒക്ടോബർ 14 ബുധനാഴ്ച അവസാനിപ്പിക്കുന്നതായി കോൺസുലേറ്റ് ജനറൽ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

സികെജിഎസ് വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഒക്ടോബർ 14 നാണ്. ഒക്ടോബർ 19 മുതൽ പുതിയ ഔട്ട്സോഴ്സിങ് ഏജൻസിയായ വിഎഫ്എസ് ഗ്ലോബൽ ആയിരിക്കും തുടർന്നുള്ള വീസ, ഒസിഐ എന്നിവയുടെ ചുമതല വഹിക്കുക. നവംബർ 2 മുതൽ ഈ ഏജൻസി പ്രവർത്തന നിരതമാകും.

അർക്കൻസാസ്, കാൻസസ്, ലൂസിയാന, ഒക്കലഹോമ, ടെക്സസ്, ന്യുമെക്സിക്കൊ എന്നീ സംസ്ഥാനങ്ങളാണ് ഹൂസ്റ്റൺ കോൺസുലേറ്റിന്റെ പരിധിയിൽ വരുന്നത്. ഒക്ടോബർ 14 മുതൽ അടിയന്തിര വീസ, പാസ്പോർട്ട്, ഒസിഐ എന്നിവ ആവശ്യമുള്ളവർ 17136262148 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

പുതിയ ഏജൻസിയെ (വിഎഫ്എസ്) കുറിച്ചുള്ള വിവരങ്ങൾ ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.