കൊച്ചി: നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. എറണാകുളം റൂറലിലെ നാർക്കോട്ടിക്‌സ് ഡി വൈ എസ് പി മധു ബാബുവിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.

മധു ബാബു രാഘവ് എന്ന പേരിൽ അദ്ദേഹത്തിന് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട്. ഇതിൽ 4949 സുഹൃത്തുക്കളും ഉണ്ട്. രണ്ടു ദിവസം മുൻപാണ് മധുബാബു രാഘവ് എന്ന പേരിൽ തന്നെയുള്ള മറ്റൊരു അക്കൗണ്ട് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഡി വൈ എസ് പി എന്നും ഈ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 37 സുഹൃത്തുക്കളും ഈ അക്കൗണ്ടിലുണ്ട്. തുടർന്നാണ് മധുബാബു പരാതി നൽകാൻ തീരുമാനിച്ചത്. സംഭവത്തിൽ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.