മുംബൈ: 434 പൊലീസുകാര്‍ക്ക്​ കൂടി മഹാരാഷ്​ട്രയില്‍ കോവിഡ് സ്​ഥിരീകരിച്ചു​. നാലു പൊലീസുകാര്‍ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചു.

കോവിഡ്​ ബാധിച്ച്‌​ 212 പൊലീസുകാര്‍ മരിച്ചതായും മഹാരാഷ്​ട്ര​ പൊലീസ്​ അറിയിച്ചു. വ്യാഴാഴ്​ച മഹാരാഷ്​ട്രയില്‍ 24,619 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട്​ ചെയ്​തു. സംസ്ഥാനത്ത് ഇതോടെ 20,801പൊലീസുകാര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു.