-പി.പി ചെറിയാൻ

മസ്‌കീറ്റ് (ഡാലസ്) ∙ ജീവിതത്തിൽ നൊമ്പരങ്ങളും പരിഹരിക്കാൻ കഴിയില്ല എന്ന് തോന്നുന്ന പ്രശ്നങ്ങളും ഏറി വരുമ്പോൾ ദൈവ സന്നധിയിൽ നിന്നും അന്യപ്പെട്ടുപോകുകയല്ല മറിച്ചു ആ സന്ദർഭങ്ങളിലെല്ലാം അദൃശ്യനായ ദൈവ കരങ്ങളിലാണ് നാമെന്നു തിരിച്ചറിയയേണ്ടതാണെന്നു റവ പി കെ സക്കറിയാച്ചൻ ഉദ്‌ബോധിപ്പിച്ചു. ഡാലസ് സെന്റ് പോൾസ് മാർതോമ ചർച്ച് യുവജനസഖ്യം സംഘടിപ്പിച്ച ബൈബിൾ പഠനക്ലാസിൽ “പ്രതിസന്ധികളിൽ തളരാത്ത വിശ്വാസം” എന്ന വിഷയത്തെ അപഗ്രഥിച്ചു കേരളത്തിൽ നിന്നും സൂം വഴി ധ്യാനപ്രസംഗം നടത്തുകയായിരുന്ന സക്കറിയാച്ചൻ.

ഹബക്കൂക്‌ പ്രവാചകന്റെ ജീവിതത്തിൽ ആഭിമുഖീകരികേണ്ടിവന്ന വിവിധ വെല്ലുവിളികളിൽ ആദ്യമേ നിരാശനായെങ്കിലും പിന്നീടു കണ്ണുനീരോടെ പ്രാര്ഥിക്കുന്നതായും, പ്രാത്ഥനയിലൂടെ ലഭ്യമായ പ്രത്യാശയിൽ പ്രചോദിതനായി തന്നെ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യുന്ന പ്രവാചകന്റെ അനുഭവം അനുകരണീയമായ മാതൃകയാണെന്നും അച്ഛൻ പറഞ്ഞു.

അമേരിക്കയിൽ ഫിലാഡഫിയാ ചർച്ചിൽ പട്ടക്കാരനായി പ്രവർത്തിക്കുമ്പോൾ ഉണ്ടായ ഒരു അപകടത്തെത്തുടർന്ന് അരക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട് അത്ഭുതകരമായി ജീവൻ തിരിച്ചു കിട്ടയതും ഒരു വീൽ ചെയറിലിരുന്നു വിശ്വസ്തനായ ദൈവം എങ്ങനെ തന്നെ അതിശയകരമായി പ്രയോജനപ്പെടുത്തുന്നു എന്ന അച്ചന്റെ ജീവിതാനുഭവ സാക്ഷ്യം കേൾവികാരുടെ കണ്ണുകളെ ഈറനണിയിച്ചു

അനേകായിരങ്ങളുടെ ജീവൻ കവർന്ന കോവിഡ് 19 എന്ന മഹാമാരി ആഗോള ജനതയെ പരിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുമ്പോൾ “എന്തുകൊണ്ട് ഇങ്ങനെ” എന്ന് ചോദിക്കുന്നതുനുപകരം ദൈവത്തിന്റെ സന്നധിയിൽ വന്നു ഹബക്കൂക്‌ പ്രവാചകൻ അയ്യം വിളിച്ചു നിലവിളിച്ചതുപോലെ നാമും നിലവിളിക്കുകയാണെങ്കിൽ ഇത് നമ്മിൽ നിന്നും മാറിപോകുമെന്നും അച്ചൻ പറഞ്ഞു.

സെന്റ് പോൾ മാർത്തോമാ ചർച്ച വികാരി റവ മാത്യുജോസ്ഫ് (മാനോജച്ചൻ) ആമുഖപ്രസംഗം നടത്തുകയും സക്കറിയാച്ചനെ പരിചയപ്പെടുത്തുകയും ചെയ്തു ,യുവജനസഖ്യം വൈസ് പ്രസിഡന്റ് അലക്സ് കോശി ,ട്രഷറർ ഷിബുചക്കോ,സ്റ്റാൻലി ജോർജ് ,സോജി സ്കറിയാ തുടങ്ങിയവർ പ്രാർഥനകൾക്കു നേതൃത്വം നൽകി. സഖ്യം സെക്രട്ടറി അജുമാത്യു നന്ദി രേഖപ്പെടുത്തി.

യുവജനസഖ്യം ഭദ്രാസന സെക്രട്ടറി ബിജി ജോബി, സെഹിയോൻ മാർത്തോമാ ചർച്ച വികാരി റവ മാത്യൂസ് മാത്യൂസ് , ഇടവക സെക്രെട്ടറി ഈശോ തോമസ്, ഷാജി രാമപുരം , ,എന്നിവർ ഉൾപ്പെടെ വിവിധ ഇടവകകളിൽ നിന്നും നിരവധി പേർ യോഗത്തിൽ സംബന്ധിച്ചിരുന്നു. സക്കറിയ അച്ചന്റെ ആശീർവാദത്തിനുശേഷം യോഗം സമാപിച്ചു .