ഫ്ലോറിഡ ∙ അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വാഹനാപകടത്തിൽ ഭരണങ്ങാനം ചിറ്റാനപ്പാറ കുരുവൻമാക്കൽ കെ.എം.മാത്യുവിന്റെ മകൻ മാത്യു (ജിസ്മോൻ-38) മരിച്ചു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജിസ്മോൻ ജോലി കഴിഞ്ഞ് ഇന്നലെ പുലർച്ചെ 2ന് റോഡ് കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 5 വർഷമായി ഫ്ലോറിഡയിലാണ്. ഭാര്യ: ഏഴാച്ചേരി ചെറുനിലം അലിസൺ. മക്കൾ: മെർവിൻ, ഷോൺ, മെലിസ. മാതാവ്: ചേർപ്പുങ്കൽ കുഴികോടിയിൽ മേരിക്കുട്ടി. സഹോദരങ്ങൾ: ജിജോ, ജിതിൻ. സംസ്കാരം പിന്നീട്