കോട്ടയം: മീനച്ചില്‍ പഞ്ചായത്തില്‍ രണ്ട് പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. പാലാ മുണ്ടുപാലത്ത് നിന്ന് വന്നു താമസിക്കുന്ന പാലായിലെ ഒരു സ്വകാര്യ കടയില്‍ ജോലിചെയ്യുന്ന മുപ്പതുകാരിക്കും അമ്മയ്ക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് ദിവസമായി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. രോ​ഗം സ്ഥിരീകരിച്ച ശേഷം ഇവരെ പള്ളിക്കത്തോടുള്ള കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.

ഇവരുടെ വീട്ടിലെ ഗൃഹനാഥന്‍ ഇപ്പോഴും മുണ്ടുപാലത്തുണ്ട് എന്ന് വിവരം. ഇദ്ദേഹം പൂവത്തോട് കള്ള് ഷാപ്പില്‍ ചെന്നതായി സൂചനയുണ്ട്. ഷാപ്പ് ഉടന്‍ അടപ്പിക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍.

ഇവരുടെ രണ്ട് കുട്ടികളെയും വീട്ടില്‍ നിന്ന് മാറ്റി. ഗൃഹനാഥനെ ഇതുവരെ കണ്ടെത്താനായില്ല.