ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസത്തെ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് എം.പി. ശശിതരൂര്‍. അതേസമയം, പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ നയം കൊണ്ടുവന്നതില്‍ തരൂര്‍ അതൃപ്തി രേഖ്പപെടുത്തുകയും ചെയ്തു. താ​ന​ട​ക്ക​മു​ള്ള പ​ല​രും മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ​ല​തും പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു. ട്വിറ്ററിലാണ് തരൂര്‍ ഇക്കാര്യം പങ്കുവെച്ചത്.

ഡോ. ​ആ​ര്‍.​പി. നി​ഷാ​ങ്ക് പ്ര​ഖ്യാ​പി​ച്ച പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ല്‍ സ്വാ​ഗ​താ​ര്‍​ഹ​മാ​യ പ​ല കാ​ര്യ​ങ്ങ​ളു​മു​ണ്ട്. ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള ചി​ല​ര്‍ ഉ​യ​ര്‍​ത്തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് എ​ന്തു​കൊ​ണ്ട് പാ​ര്‍​ല​മെ​ന്‍റി​ല്‍ ച​ര്‍​ച്ച​യ്ക്കു വ​ച്ചി​ല്ല എ​ന്ന​താ​ണു ബാ​ക്കി​യാ​വു​ന്ന ചോ​ദ്യം- ത​രൂ​ര്‍ ട്വീ​റ്റ് ചെ​യ്തു.

താ​ന്‍ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്തു ത​ന്നെ 1986-ലെ ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം പു​ന​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും 21-ാം നൂ​റ്റാ​ണ്ടി​ലേ​തി​ന് അ​നു​യോ​ജ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്താ​ന്‍ ആ​റു വ​ര്‍​ഷ​മെ​ടു​ത്തെ​ങ്കി​ലും അ​വ​ര​തു ചെ​യ്ത​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ഇ​നി ഇ​തെ​ല്ലാം ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന​താ​ണ് വെ​ല്ലു​വി​ളി​യെ​ന്നും ത​രൂ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജി​ഡി​പി​യു​ടെ ആ​റു ശ​ത​മാ​നം വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന​താ​ണ് 1948 മു​ത​ലു​ള്ള രാ​ജ്യ​ത്തി​ന്‍റെ ന​യം. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​ത്തെ മോ​ദി ഭ​ര​ണ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ ചി​ല​വ​ഴി​ച്ച തു​ക വ​ള​രെ കു​റ​വാ​ണ്. അങ്ങനെയെങ്കില്‍ 6 ശതമാനമെന്നത് എങ്ങനെ സാധ്യമാവുമെന്നും തരൂര്‍ ചോദിക്കുന്നു. ഗ​വേ​ഷ​ണ​മേ​ഖ​ല​യ്ക്കു സ​ര്‍​ക്കാ​ര്‍ കു​റ​ച്ചു കൂ​ടി പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ടി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.