ചെന്നൈ: കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ പ്രതിദിന കണക്കില്‍ റെക്കോഡ്​ വര്‍ധനവ് രേഖപ്പെടുത്തി​. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്​ഥാനത്ത്​ 97 പേരാണ്​ രോഗം ബാധിച്ച്‌ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 3,838 ആയി ഉയര്‍ന്നു.

ഇന്ന് 5,864 പേര്‍ക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​. ഇതില്‍ കേരളത്തില്‍നിന്നെത്തിയ ഒരാളും ഉള്‍പ്പെടും. സംസ്​ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,39,978 ആയി. 24 മണിക്കൂറിനിടെ 61,202 സാമ്ബിളുകള്‍ ആണ് പരിശോധിച്ചത്. ഇതുവരെ 25,97,862 സാമ്ബിളുകള്‍ പരിശോധിച്ചു. ചെന്നൈയില്‍ മാത്രം 24 മണിക്കൂറിനിടെ 1,175 പേര്‍ക്ക്​ രോഗബാധ ഉണ്ടായി. നഗരത്തില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 98,767 ആയി. ചെന്നൈയില്‍ രോഗം മൂലം മരിച്ചത്​ 2,092 പേരാണ്.

വ്യാഴാഴ്​ച സംസ്​ഥാനത്തെ വിവിധ ആശുപത്രികളില്‍നിന്ന്​ 5,295 പേര്‍ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,78,178 ആണ്​. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 57,962 ആണ്.