തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന പരാതിയില്‍ വാമനപുരം എം.എല്‍.എ ഡി.കെ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 19ന് കല്ലറ മുതുവിള ഡി.വൈ.എഫ്.ഐ നടത്തിയ പൊതുപരിപാടി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നടത്തിയത് എന്ന ആരോപണത്തിന് പിന്നാലെയാണ് കേസ്.

ഇതുസംബന്ധിച്ച്‌ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരമാണ് എം.എല്‍.എ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരെയും കേസെടുത്തതത്. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ എം.എല്‍.എ നിരീക്ഷണത്തിലായിരുന്നു.