ഏഷ്യന്‍ രാജ്യങ്ങളിലെ ഉഷ്​ണകാലം സഹിക്കാവുന്നതിലുമപ്പുറമായി മാറിയിരിക്കുകയാണ്​. വീടുകളിലും ഒാഫീസുകളിലും കടകളിലും ഫാന്‍ മാത്രം സ്ഥാപിച്ചതുകൊണ്ട്​ വേനലില്‍ നിന്നും രക്ഷനേടാന്‍ കഴിയാത്ത സാഹചര്യമായതോടെ എയര്‍ കണ്ടീഷ്​ണറുകളുടെ വില്‍പ്പന വര്‍ധിച്ചു. എന്നാല്‍ അത്യാവശ്യത്തിന്​ പുറത്തിറങ്ങാമെന്നുവെച്ചാല്‍ എ.സിയുമെടുത്ത്​ ഇറങ്ങാന്‍ സാധിക്കില്ലല്ലോ… ജപ്പാന്‍ കമ്ബനിയായ സോണി അതും സാധ്യമാക്കിയിരിക്കുകയാണ്​.

‘റയോണ്‍ പോക്കറ്റ്’​ എന്നാണ്​ പുതിയ സംഭവത്തി​​​െന്‍റ പേര്​. കേള്‍ക്കു​േമ്ബാള്‍ മണ്ടത്തരമെന്ന്​ തോന്നും. ‘ധരിച്ചുനടക്കാന്‍ സാധിക്കുന്ന എയര്‍ കണ്ടീഷ്​ണര്‍’ അഥവാ പോക്കറ്റ്​ എ.സി അവതരിപ്പിച്ചിരിക്കുകയാണ്​ സോണി. റയോണ്‍ പോക്കറ്റ്​ എന്ന ധരിക്കാവുന്ന എ.സി സോണി നിര്‍മിച്ച്‌​ അവതരിപ്പിച്ചത്​​ ‘ഫസ്റ്റ്​ ഫ്ലൈറ്റ്’​ എന്ന അവരുടെ ക്രൗഡ്​ ഫണ്ടിങ് പ്ലാറ്റ്​ഫോം വഴിയാണ്​. വേനല്‍ക്കാലത്ത്​ ഇൗ ഉപകരണം ഉപയോഗിക്കുന്നതിലൂടെ​ തണുപ്പ്​ ലഭിക്കുകയും ശരീരത്തെ വിയര്‍പ്പില്ലാതെ നിലനിര്‍ത്തുകയും ചെയ്യും.

അതിശൈത്യമുള്ള സമയത്ത്​ ചൂടേകാനും റയോണ്‍ പോക്കറ്റിന്​ കഴിയും. വള​രെ ഒതുക്കമുള്ള ഇൗ ഉപകരണം​ കൈയ്യിലൊതുങ്ങുമെന്നതും പ്രത്യേകതയാണ്​. ചൂടുകാലത്തും തണുപ്പുകാലത്തും പോക്കറ്റ്​ എ.സി കയ്യിലുണ്ടെങ്കില്‍ അവയില്‍ നിന്നും രക്ഷനേടാമെന്നര്‍ഥം. എന്നാല്‍, റയോണ്‍ പോക്കറ്റിനെ അതി​​​​െന്‍റ പൂര്‍ണ്ണതയില്‍ ഉപയോഗിക്കണമെങ്കില്‍ കൂടെ ലഭിക്കുന്ന ഇന്നര്‍ ബനിയന്‍ കൂടി ധരിക്കണം.

V-ഷേപ്പ്​ നെക്കുള്ള ബനിയ​​​​െന്‍റ പ്രത്യേക ഭാഗത്ത്​ സജ്ജീകരിച്ച ചെറിയ പോക്കറ്റില്‍ റയോണ്‍ പോക്കറ്റ്​ എന്ന ഉപകരണം ഇടണം. ഇന്നര്‍ ബനിയന്‍ ധരിച്ചാല്‍ ഇരു തോളുകള്‍ക്കും ഇടയിലായിട്ടുള്ള ഭാഗത്തായിരിക്കും പോക്കറ്റ്​ എ.സി സ്ഥാനം പിടിക്കുക. ശേഷം സോണിയുടെ ആപ്പ്​ ഡൗണ്‍ലോഡ്​ ചെയ്​താല്‍ ‘ധരിക്കാവുന്ന എ.സിയെ അതിലൂടെ നിയന്ത്രിക്കാം.

പ്ലേ സ്​റ്റോറിലും ആപ്പിളി​​​​െന്‍റ ആപ്​ സ്​റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്​. ബ്ലൂടൂത്ത്​ വഴി ആപ്പിനെ റയോണ്‍ പോക്കറ്റുമായി കണക്​ട്​ ചെയ്​ത്​ ആവശ്യമുള്ള ലെവലില്‍ ശരീരത്തെ തണുപ്പിക്കാനും ചൂടാക്കാനും സാധിക്കും. നിലവില്‍ ജപ്പാനില്‍ മാത്രം ലഭ്യമായ റയോണ്‍ പോക്കറ്റിന്​ 9,107 ഇന്ത്യന്‍ രൂപ നല്‍കേണ്ടിവരും. വൈകാതെ മറ്റ്​ രാജ്യങ്ങളിലും ധരിക്കാവുന്ന എ.സി അവതരിപ്പിക്കാനുള്ള പുറപ്പാടിലാണ്​ സോണി.