ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. വ്യാഴാഴ്ച 61,030 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 41,61,905 ആയി ഉയര്‍ന്നു.
വ്യാഴാഴ്ച 974 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ അമേരിക്കയില്‍ കോവിഡ് മരണം 1,47,157 ആയി ഉയര്‍ന്നു. രാജ്യത്ത് 20,43,407 പേര് ഇപ്പോഴും ചികിത്സയിലാണ്.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത്. 32,654 പേരാണ് ഇവിടെ മാത്രം മരിച്ചത്. 4,37,503 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സി (15,808), മിഷിഗന്‍ (6,395), മാസച്യുസെറ്റ്സ് (8,468), ഇല്ലിനോയി (7,560), കണക്ടിക്കട്ട് (4,410), പെന്‍സില്‍വാനിയ (7,164), കലിഫോര്‍ണിയ (8,158) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.