സൗദിയില്‍ 2,331 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ച 2,58,156 രോഗികളില്‍ 2,10,398 പേരും സുഖം പ്രാപിച്ചു​. ബുധനാഴ്​ച 3,139 പേരാണ്​ രോഗമുക്തരായത്​​. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 45,157 ആയി കുറഞ്ഞു. ഇതില്‍ 2,143 പേര്‍​ ഗുരുതരസ്ഥിതിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​​.

24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 44 പേര്‍​ മരിച്ചു​. രാജ്യത്ത് ബുധനാഴ്​ച 52,180 ടെസ്​റ്റുകള്‍ നടത്തി. ഇതോടെ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്​റ്റുകളുടെ എണ്ണം 2,837,054 ആയി. രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ്​​ രോഗത്തിന്റെ പിടിയിലായത്​.