തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ മുന്‍‌കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യുമെന്നും അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നും ഉള്ള സൂചനയെ തുടര്‍ന്നാണ് ശിവശങ്കര്‍ മുന്‍‌കൂര്‍ ജാമ്യം തേടിയത്.

അതെ സമയം സ്വര്‍ണക്കടത്തില്‍ പ്രത്യേക ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു . കേസ് എന്‍ഐഎ അന്വേഷിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഇതില്‍ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു .