തിരുവനന്തപുരം: പൊതുജനങ്ങളുമായി നിരന്തരം ഇടപെടുന്നവര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ സംസ്​ഥാനത്ത്​ ആശങ്ക ഉയര്‍ത്തുന്നു. കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തതിനെ തുടര്‍ന്ന്​ സര്‍ക്കാര്‍ സ്​ഥാപനങ്ങള്‍ ഉള്‍പ്പെടെ അടച്ചു. ഡ്രൈവര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ തിരുവനന്തപുരം കാട്ടാക്കട കെ.എസ്​.ആര്‍.ടി.സി ഡിപ്പോ അടച്ചു. കണ്ണൂര്‍ തളിപ്പറമ്ബ് മത്സ്യമാര്‍ക്കറ്റും കോഴിക്കോട്​ സെന്‍ട്രല്‍ മാര്‍ക്കറ്റും അടച്ചിടാനാണ്​ തീരുമാനം. നിയന്ത്രണം പാലിക്കാതെ ആളുകള്‍ കൂട്ടത്തോടെ എത്തുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്​ തളിപ്പറമ്ബ്​ മത്സ്യമാര്‍ക്കറ്റ്​ അടച്ചിടുക. കോഴിക്കോട്​ കൂടുതല്‍പേര്‍ക്ക്​ സമ്ബര്‍ക്കത്തിലൂടെ രോഗംസ്​ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സെൻട്രൽ മാർക്കറ്റിൽ മത്സ്യക്കച്ചവടം ആഗസ്​റ്റ്​ രണ്ടുവരെ നിർത്തിവെക്കാനും തീരുമാനം.