ജയ്‌പൂര്‍: രാഷ്ട്രീയ പ്രതിസന്ധി ശക്തമായ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാന സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ ഗൂഢാലോചന നടത്തിയെന്ന് അശോക് ഗെലോട്ട് ആരോപിച്ചപ്പോള്‍, പാര്‍ട്ടി വിടാന്‍ പണം വാഗ്ദാനം ചെയ്തെന്ന ആരോപണം മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയും ഉന്നയിച്ചു.

സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കഴിഞ്ഞ ആറ് മാസമായി സച്ചിന്‍ പൈലറ്റ് ബിജെപിക്കൊപ്പം ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രിയായ ഗെലോട്ടിന്റെ ആരോപണം. ഗൂഢാലോചന നടക്കുന്ന കാര്യം താന്‍ നിരന്തരം പാര്‍ട്ടിയില്‍ ഉന്നയിച്ചുവെങ്കിലും ആരും വിശ്വസിച്ചില്ല.