ചെന്നൈ: കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച്‌ തുടങ്ങുന്നത്. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാസ്കുകള്‍ മാറിക്കഴിഞ്ഞു. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍ അതില്‍പോലും ആഢംബരം ഒട്ടും കുറയ്ക്കാതെ നോക്കുകയാണ് പലരും. ലക്ഷങ്ങള്‍ മുടക്കി സ്വര്‍ണം കൊണ്ട് മാസ്കുകള്‍ നിര്‍മ്മിച്ചവരുടെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ സില്‍വറും സ്വര്‍‍ണവും കൊണ്ട് വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് കോയമ്ബത്തൂരിലെ ആര്‍ കെ ജ്വല്ലറി വര്‍ക്‌സിന്റെ ഉടമ രാധാകൃഷ്ണ സുന്ദരം ആചാര്യ.