മോസ്​കോ: നൈജീരിയന്‍ വിദേശകാര്യമന്ത്രി ജ​ഫ്രി ഒന്യേമക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഞായറാഴ്​ച ഒന്യേമ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. പ്രസിഡന്‍റ്​ മുഹമ്മദ്​ ബുഹാരി മന്ത്രിസഭയില്‍ കോവിഡ്​ സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് 65കാരനായ​ ജ​ഫ്രി ഒന്യേമ. തൊണ്ടക്ക്​ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ ആശുപത്രിയിലെത്തി പരിശോധനക്ക്​ വിധേയനായപ്പോഴാണ്​ രോഗവിവരം അറിയുന്നത്​. ഒനീമിയയുടെ ​നാലാമത്തെ കോവിഡ്​ പരിശോധനയായിരുന്നു ഇത്​. നേരത്തേ നടത്തിയ മൂന്ന്​ പരിശോധനകളിലും കോവിഡ്​ നെഗറ്റീവ്​ ആയിരുന്നു. ”തൊണ്ടക്ക്​ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന്​ ഇന്നലെ എൻെറ നാലാമ​ത്തെ കോവിഡ്​ പരിശോധന  നടത്തി. ദൗർഭാഗ്യവശാൽ ഇത്തവണ പോസിറ്റീവ്​ ആയി. ഇതാണ്​ ജീവിതം ! ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും. ഐസൊലേഷനിലേക്ക്​ പോവുകയാണ്​. നല്ലത്​ വരാൻ പ്രാർഥിക്കുന്നു.’’ – ഒന്യേമ ട്വീറ്റ്​ ചെയ്​തു.  …