സംവിധായകന്‍ ജോഷിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പിന്നണി ഗായകന്‍ ശ്രീനാഥ് ശിവശങ്കരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ശ്രീനാഥ് ആശംസകള്‍ നേര്‍ന്ന് രംഗതെത്തിയത്.

‘മലയാള സിനിമ ബഹുമാനിക്കുന്ന അമരത്തിരിക്കുന്ന ഒരുപാട് വ്യക്തികള്‍ക്കു ഗുരുതുല്യനായ ജോഷി സാര്‍. മലയാള സിനിമയുടെ കൊമേര്‍ഷ്യല്‍ തലങ്ങളില്‍ ആക്ഷനും ഡ്രാമയും വികാരങ്ങളും കഥയും കോര്‍ത്തിണക്കി എവെര്‍ടൈം സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പകരക്കാരനില്ലാത്ത ഒരേ ഒരു ജോഷി സാറിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍’എന്നാണ് ശ്രീനാഥ് ഫേസ് ബുക്കില്‍ കുറിച്ചത്.

ഒരു റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനതെത്തിയ ശ്രീനാഥ് മികച്ച പെര്‍ഫോമറായും ശ്രദ്ധ നേടിയിട്ടുണ്ട്. മമ്മൂട്ടിച്ചിത്രമായ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ശിവശങ്കരന്‍ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്.