ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സ് വി​മ​ത എം​എ​ല്‍​എ​മാ​രു​മാ​യി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത് ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഷെ​ഖാ​വ​ത്തി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.

ഓ​ഡി​യോ ക്ലി​പ്പി​ല്‍ ത​ന്‍റെ ശ​ബ്ദ​മ​ല്ലെ​ന്നും അ​തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന ഷെ​ഖാ​വ​ത്ത് താ​ന​ല്ലെ​ന്നും മ​റ്റൊ​രാ​ളാ​ണെ​ന്നും പ​റ​യു​ന്ന മ​ന്ത്രി പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് ശ​ബ്ദ സാ​മ്ബി​ള്‍ ന​ല്‍​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ജ‍​യ് മാ​ക്ക​ന്‍ ചോ​ദി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി​യാ​യി തു​ട​രാ​നു​ള്ള ധാ​ര്‍​മി​ക അ​വ​കാ​ശം ഷെ​ഖാ​വ​ത്തി​നു ന​ഷ്ട​പ്പെ​ട്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കാ​തി​രി​ക്കാ​ന്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ജ​യ് മാ​ക്ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ​സ്ഥാ​നി​ല്‍​നി​ന്നു​ള്ള വി​മ​ത എം​എ​ല്‍‌​എ​മാ​ര്‍​ക്ക് ഹ​രി​യാ​ന, ഡ​ല്‍​ഹി പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂ​ഡാ​ലോ​ച​ന സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കണമെന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ലാ​ണ് കേ​ന്ദ്രം സി​ബി​ഐ​യു​ടെ പേ​രി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.