കണ്ണൂര്‍: പാലത്തായി ബാലികാ പീഡനക്കേസ് പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിച്ചതില്‍ പ്രതിഷേധിച്ച്‌ വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി 10,000 വീടുകളില്‍ അമ്മമാരുടെ നില്‍പ്പ് സമരം സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ ശക്തമായിട്ടുള്ള പ്രക്ഷോഭവുമായി മുന്നോട്ടുപോവാനാണ് വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന തലത്തില്‍ സംസ്ഥാന പ്രസിഡന്റ് ജബീനാ ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. മിനി വേണുഗോപാല്‍(ജനറല്‍ സെക്രട്ടറി), സുബൈദ കക്കോടി, ഉഷാ കുമാരി(വൈസ് പ്രസിഡന്റ്), സെക്രട്ടറിമാരായ ചന്ദ്രിക കൊയിലാണ്ടി, മുംതാസ് ബീഗം, അസൂറ, സുഫീറ എരമംഗലം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സല്‍വ, കെ കെ റഹീന നേതൃത്വം നല്‍കി. പിഞ്ചുകുഞ്ഞിന് നീതി നിഷേധിച്ചതിനെതിരില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മുഖ്യമന്ത്രിയോടും സര്‍ക്കാറിനോടുള്ള രോഷപ്രകടനങ്ങള്‍ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയ മുദ്രാവാക്യങ്ങളായി മുഴങ്ങി.