ന്യൂ​​​​ഡ​​​​ല്‍​​​​ഹി : ഡല്‍ഹിയില്‍ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച്‌ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളി​​​​ല്‍ രോ​​​​ഗം മൂ​​​​ര്‍​​​​ച്ഛി​​​​ച്ച​​​​വ​​​​രി​​​​ല്‍ അ​​​​ന്‍​​​​പ​​​​തു ശ​​​​ത​​​​മാ​​​​നം കു​​​​ട്ടി​​​​ക​​​​ളി​​​​ലും കാ​​​​വ​​​​സാ​​​​ക്കി എ​​​​ന്ന രോ​​​​ഗ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ കാണപ്പെടുന്നു . ര​​​​ക്ത​​​​ധ​​​​മ​​​​നി​​​​ക​​​​ള്‍ ക​​​​ത്തി​​​​ന​​​​ശി​​​​ക്കു​​​​ന്ന കാ​​​​വ​​​​സാ​​​​ക്കി എന്ന രോ​​​​ഗം അ​​​​തീ​​​​വ​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ് .

അ​​​​ഞ്ചു​​​​വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളി​​​​ലാ​​​​ണ് ഈ ​​​​രോ​​​​ഗം ക​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തെ​​​​ന്ന് ശ്രീ​​​​ഗം​​​​ഗാ​​​​റാം ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലെ ശി​​​​ശു​​​​രോ​​​​ഗ​​​​വി​​​​ഭാ​​​​ഗം സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍​​​​സ​​​​ല്‍​​​​ട്ട​​​​ന്‍റ് ഡോ.​​​​ധി​​​​രേ​​​​ന്‍ ഗു​​​​പ്ത പ​​​​റ​​​​ഞ്ഞു . യു​​​​കെ​​​​യി​​​​ലും യു​​​​എ​​​​സി​​​​ലും നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളി​​​​ല്‍ രോ​​​​ഗബാധ ഉണ്ടായിരുന്നു . ഇ​​​​ന്ത്യ​​​​യി​​​​ല്‍ ആ​​​​ദ്യ കാ​​​​വ​​​​സാ​​​​ക്കി കേ​​​​സ് റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​തു മും​​​​ബൈ​​​​യി​​​​ലാ​​​​ണ് . ക​​​​ണ്ണു​​​​ക​​​​ളി​​​​ലും ചു​​​​ണ്ടി​​​​ലും ചു​​​​വ​​​​പ്പു​​​​നി​​​​റം, മൂ​​​​ന്നു​​​​മു​​​​ത​​​​ല്‍ അ​​​​ഞ്ചു​​​​വ​​​​രെ ദി​​​​വ​​​​സം തു​​​​ട​​​​ര്‍​​​​ച്ച​​​​യാ​​​​യി പ​​​​നി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് കാ​​​​വ​​​​സാ​​​​ക്കി​​​​യു​​​​ടെ രോഗ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍.