യു.​എ.​ഇയില്‍ മാളുകളിലെ പ്രാര്‍ഥന മുറികള്‍ തുറക്കാന്‍ അനുമതി.തി​ങ്ക​ളാ​ഴ്​​ച മു​ത​ലാ​ണ്​ തു​റ​ക്കു​ന്ന​ത്. ശേ​ഷി​യു​ടെ 30 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നാ​നു​മ​തി. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും മാ​ളു​ക​ളി​ലെ പ്രാ​ര്‍​ഥ​ന മു​റി​ക​ള്‍​ക്ക്​ വി​ല​ക്ക്​ തു​ട​ര്‍​ന്നി​രു​ന്നു.

കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാളുകളിലെ പ്രാര്‍ത്ഥനാ മുറികള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നമസ്‍കരിക്കാനെത്തുന്നവര്‍ക്ക് ഒറ്റത്തവണ ഉപയോഗത്തിനുള്ള മാറ്റുകള്‍ നല്‍കും. സ്‌മാര്‍ട്ട് ഫോണുകളില്‍ അല്‍ ഹുസ്‍ന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം. അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങള്‍ ഓരോരുത്തരും ഉപയോഗിച്ച ശേഷം അണുവിമുക്തമാക്കും. ഓരോ സമയത്തെയും നമസ്‍കാരത്തിന് ശേഷം പ്രാര്‍ത്ഥനാ മുറികളും അണുവിമുക്തമാക്കുകയും അടുത്ത പ്രാര്‍ത്ഥനാ സമയം വരെ അടച്ചിടുകയും ചെയ്യും.