റ്റാംമ്ബ ( ഫ്ളോറിഡ):- ഫ്ളോറിഡ ഡപ്യൂട്ടിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന കറുത്ത വര്‍ഗക്കാരനായ ആയുധമണിയാത്തത കൈയാമം വെച്ച്‌ നിശ്ശബ്ദനായ സ്വയം വെളിപ്പെടുത്തുവാന്‍ തയ്യാറാകാത്ത വ്യക്തിയുടെ നേരെ തോക്കു ചൂണ്ടിയ സര്‍ജന്റ് ജനക് അമീന്‍ എന്ന ഹില്‍സുബറോ കൗണ്ടി ഷെറീഫ് ഓഫീസിലെ 21 വര്‍ഷം സര്‍വീസുള്ള ഓഫീസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

പേരു ചോദിച്ചതിന് ഉത്തരം പറയാത്തതാണ് ജനകിനെ പ്രകോപിപ്പിച്ചത്. ഉടനെ തന്നെ സര്‍വീസ് റിവോള്‍വര്‍ ഇയാളുടെ തലക്ക് നേരെ ചൂണ്ടി, പേര്‍ പറയുന്നില്ലെങ്കില്‍ നിന്റെ തലച്ചോര്‍ ഇവിടെ ചിതറും എന്ന് ഭീഷണിപ്പെടുത്തിയതാണ് ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

മാരകായുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തി എന്ന കുറ്റം ആരോപിച്ചു ജനകിനെ അഭി കൗണ്ടി ജയിലില്‍ ബുക്ക് ചെയ്തു. പിന്നീട് 2000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച് മറ്റൊരു പരാതിയും നിലവിലില്ല എന്ന് ഷെറീഫ് ഓഫീസ് അറിയിച്ചു.

പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനു പകരം അവന്റെ അവകാശത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തികള്‍ നിയമ പാലകരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് ഷെറീഫ് പറഞ്ഞു.