ഹൂസ്റ്റൺ:-
ഐ.എൻ.ഒ.സി (കേരള) ടെക്സസ് ചാപറ്ററിന്റെ മീറ്റിംഗ് ബിബി പാറയലിന്റെ അദ്ധ്യക്ഷതയിൽ കൂടി . കോൺഗ്രസ്സ് പാർട്ടിയുടെയും , പോഷകസംഘടനകളുടെയും മുൻകാല സജീവ പ്രവർത്തകരും ഭാരവാഹികളുമടക്കമുള്ളവർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു. സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും ധീരമായ നേതൃത്ത്വത്തിൽ വിശ്വാസമർപ്പിച്ചു.
2013 ൽ സ്ഥാപിതമായ ടെക്സസ്സ് ചാപ്റ്ററിന്റെ  പുതിയ ഭാരവാഹികളായി ജോയി തുമ്പമൺ (പ്രസിഡന്റ്) , ബിബി പാറയിൽ (ജന.സെ ക്രട്ടറി),ഫിന്നി രാജൂ (സെക്രട്ടറി), വൈ.പ്രസിഡന്റന്മാരായി കാപ്പിൽ സന്തോഷ്(ഡാളസ്സ്) ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ജോജി സാം ജേക്കബ്ബ് എന്നിവരും ; സഖറിയാ കോശി (ട്രഷറർ), മോൻസി കുര്യാക്കോസ്സ് ( ജോ. ട്രഷറർ) ചാർളി വർഗ്ഗീസ് പടനിലം (പി. ആർ. ഒ) ആയും കമ്മിറ്റി മെമ്പറന്മാരായി ജേക്കബ്ബ് ജോർജ്ജ് (ജീ മോൻ ) സജി പുളിമൂട്ടിൽ, ചാൾസ് ചാക്കോ, ഡാൻ മാത്യൂസ്, സജീ പുല്ലാട് എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട  ഭാരവാഹികളെ നാഷണൽ ചെയർമാൻ കളത്തിൽ വർഗ്ഗീസും, നാഷണൽ പ്രസിഡന്റ് ജോബി ജോർജ്ജും, മാമ്മൻ ജേക്കബ്ബ്, ഡോ. ചാക്കോട് രാധാകൃഷ്ണൻ (ട്രസ്റ്റി ബോർഡ് ചെയർമാൻ), ഡോ. സാൽബി പോൾ, ഡോ. അനുപം രാധാകൃഷ്ണൻ , സജീ ഏബ്രഹാം മുതലായ നാഷണൽ ചാപ്റ്റർ ഭാരവാഹികൾ അനുമോദിച്ചു.
വാർത്ത:
ചാർളി വി.പടനിലം.