ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 91.46 ശ​ത​മാ​നം വി​ജ​യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.36 ശതമാനത്തിന്‍റെ വര്‍ധനയുണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷം 91.10% ആ​യി​രു​ന്നു.18,73,015 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി. 17,13,121 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി.

മേഖലകളില്‍ ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. 99.28 ശതമാനമാണ് വിജയം. 98.28 ശ​ത​മാ​ന​വു​മാ​യി ചെ​ന്നൈ​യും 98.23 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ബം​ഗ​ളൂ​രു മേ​ഖ​ല​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. 79.12 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ഗോ​ഹ​ട്ടി​യാ​ണ് ഏ​റ്റ​വും പി​ന്നി​ല്‍. വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​ക്കു​റി​യും മു​ന്നി​ലെ​ത്തി. പ​രീ​ക്ഷ​യെ​ഴു​തി​യ 93.31 ശ​ത​മാ​നം പെ​ണ്‍​കു​ട്ടി​ക​ളും വി​ജ​യി​ച്ചു. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം 90.14.

4,1804 പേ​ര്‍ 95ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ മാ​ര്‍​ക്ക് നേ​ടി.1,84,358 പേ​ര്‍​ക്ക് 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ മാ​ര്‍​ക്കു​ണ്ട്. 99.23 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യമാണ് സ്കൂ​ളു​ക​ളി​ല്‍ മു​ന്നി​ല്‍ . ജ​വ​ഹ​ര്‍ ന​വോ​ദ​യ​ക​ളി​ല്‍ 98.66 ശ​ത​മാ​നം വി​ജ​യം. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞു. സ്വ​കാ​ര്യ സ്കൂ​ളു​ക​ള്‍ 92.81ശ​ത​മാ​നം വി​ജ​യം നേ​ടി .

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. വിജയികളെ അഭിനന്ദിക്കുന്നുവെന്ന് മാനവവിഭവശേഷി മന്ത്രി പറഞ്ഞു.