ന്യൂഡല്‍ഹി : ഇന്ത്യയില്‍ 75,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. സാങ്കേതികരംഗത്തെ വമ്ബന്മാരായ ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യയുടെ ഭാവിയിലും ഡിജിറ്റല്‍ ഇക്കോണമിയിലും ഒരുപാട് പ്രതീക്ഷകള്‍ ഉള്ളതുകൊണ്ടാണ് ഇക്വിറ്റി നിക്ഷേപങ്ങളില്‍ ഉള്‍പ്പെടെ പണം നിക്ഷേപിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സുന്ദര്‍ പിച്ചൈ അറിയിച്ചു.അഞ്ചു മുതല്‍ ഏഴു വര്‍ഷത്തിനുള്ളിലാണ് ഗൂഗിള്‍ നിക്ഷേപം പൂര്‍ത്തിയാക്കുക.

പണം നിക്ഷേപിക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലുള്ള ഓരോരുത്തര്‍ക്കും അവരവരുടെ ഭാഷയില്‍ ഗൂഗിളില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള പദ്ധതിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.കൂടാതെ, ‘ഡിജിറ്റല്‍ ഇന്ത്യ ‘ എന്ന ആശയത്തിന് ഒരുപാട് പ്രധാന്യം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുന്ദര്‍ പിച്ചൈ നന്ദി അറിയിക്കുകയും ചെയ്തു.2004 മുതല്‍ ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ യാത്രയില്‍ ഗൂഗിള്‍ കൂടെയുണ്ടെന്നും അക്കാര്യത്തില്‍ ഒരുപാട് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.