ജനീവ: കൊവിഡ്​ വ്യാപനം തീവ്രമാണെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡോസ്​ അ​ഥനോം. ​ഇറ്റലി,​ സ്​പെയിന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മഹാമാരിയുടെ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കു​മെന്നതി​​ന്റ ഉദാഹരണമാ​ണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറാഴ്​ചക്കുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവുണ്ടായി. എങ്കിലും ഈ രാജ്യങ്ങളും പ്രദേശങ്ങളും കൊവിഡ്​ പ്രതിരോധത്തില്‍ മികച്ച മാതൃക സൃഷ്​ടിച്ചു. അതുപോലെ മറ്റു സ്​ഥലങ്ങളിലും കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയും -അദ്ദേഹം പറഞ്ഞു.