ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പ്രശസ്ത നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഈ ചിത്രത്തിലഭിനയിക്കാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് പറഞ്ഞു ഫേസ്ബുക്കിലിട്ട പോസ്റ്റും അതിനു സംവിധായകന്‍ ഒമര്‍ ലുലു നല്‍കിയ മറുപടിയുമാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.

ടീമേ. ഇവരെല്ലാവരും മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വില്ലന്മാര്‍. ഈ കാസ്റ്റിംഗ് കണ്ടപ്പോള്‍ എനിക്കും ഇവരുടെ കൂടെ ഈ സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ കൊതിയാവുന്നു. ആരോട് പറയാന്‍. ആരു കേള്‍ക്കാന്‍. നിങ്ങള്‍ പറ ടീമേ. അതിനു മറുപടിയായി ഒമര്‍ ലുലു പറയുന്നത് ഈ സിനിമയില്‍ നല്ലൊരു വേഷം ബിനീഷിനു തീര്‍ച്ചയായും ഉണ്ടാകുമെന്നാണ്. താന്‍ ബാബു ആന്റണിയുടെ വലിയ ആരാധകനാണെന്നും ബിനീഷ് ബാസ്റ്റിന്‍ പറയുന്നുണ്ട്.
ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ മാസ്സ് ചിത്രത്തില്‍ ബാബു ആന്റണിക്കൊപ്പം റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയുന്നുണ്ട്. ഏകദേശം പത്തു കോടിയോളമാണെന്നും ഹോളിവുഡില്‍ നിന്നുള്ള കലാകാരന്മാരും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.