കൊച്ചി: സ്വപ്ന സുരേഷ് തന്റെ കുടുംബജീവിതം തകര്‍ത്തെന്ന് സ്വര്‍ണക്കള്ളക്കടത്തു കേസിലെ കൂട്ടുപ്രതി സരിത് കുമാറിന്റെ ഭാര്യ. 2 വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. മകളെ വളര്‍ത്താനായി മാത്രമാണു താന്‍ ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം സ്വര്‍ണക്കടത്തു കേസിലെ സ്വപ്ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ്. യുഎസില്‍ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയില്‍ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണു 17 വയസ്സുവരെ കഴിഞ്ഞത്.

‘ഏറെക്കാലമായി സ്വപ്നയോട് അടുപ്പമില്ല. ചെറുപ്പം മുതല്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടി വരുമെന്നും ഏറ്റവും ഒടുവില്‍ നാട്ടിലെത്തിയപ്പോള്‍ സ്വപ്ന ഭീഷണിപ്പെടുത്തി. കുടുംബസ്വത്തു ചോദിക്കാന്‍ എത്തിയതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഭീഷണിയെന്ന് സഹോദരന്‍ പറഞ്ഞു.