തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍‌​ക്കും അ​ര്‍​ധ​സൈ​നി​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോ​ട്ട​യ​ത്ത് ര​ണ്ടും ഇടുക്കി​യി​ല്‍ ഒ​ന്നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തു​ കൂ​ടാ​തെ തൃ​ശൂ​രെ ഒ​മ്ബ​ത് ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​ര്‍​ക്കും ക​ണ്ണൂ​രി​ലെ ഒ​രു സി​ഐ​എ​സ്‌എ​ഫ് ജ​വാ​നും ഒ​രു ഡി​എ​സ്‌​സി ജ​വാ​നും, ആ​ല​പ്പു​ഴ​യി​ലെ മൂ​ന്ന് ഇ​ന്‍​ഡോ ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സു​കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

ഇന്ന്‍ 90 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 7 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 3 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും രോഗം ബാധിച്ചു.