മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 6555 പേര്‍ക്ക്.ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,06,619 ആയി ഉയര്‍ന്നു. 151 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗംബാധിച്ച്‌ മരിച്ചു. ആകെ മരണസംഖ്യ 8822 ആയി.

നിലവില്‍ 86040 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ 24 മണിക്കൂറിനിടെ 1311 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 69 പേര്‍ക്ക് മരണം സംഭവിച്ചു. 84125 പേര്‍ക്കാണ് ഇതുവരെ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. 4896 പേര്‍ക്ക് മരണം സംഭവിച്ചപ്പോള്‍ 55,883 പേര്‍ രോഗമുക്തി നേടിയതായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, തമിഴ്‌നാട്ടില്‍ ഞായറാഴ്ച 4150 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 60 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച്‌ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,11,151 ആയി. 1510 പേരാണ് ഇതുവരെ രോഗംബാധിച്ച്‌ മരിച്ചത്. 46,860 പേരാണ് ചികിത്സയിലുള്ളത്. 62,778 പേര്‍ ഇതുവരെ രോഗമുക്തി നേടി.