വേറ്റിനാട്: പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകനും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പനരൈക്യ പഞ്ചരത്‌നങ്ങളിലൊരാളുമായ ഫാ. ജോണ്‍ കുഴിനാപ്പുറത്ത് ഓഐസിയുടെ 116-ാമത് ജന്മദിനം അദ്ദേഹത്തിന്റെ പ്രേഷിത മേഖലയായിരുന്ന വേറ്റിനാട് സെന്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തില്‍ ആചരിച്ചു. ഇടവക വികാരി ഫാ. വില്‍സണ്‍ തട്ടരുതുണ്ടില്‍ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കുഴിനാപ്പുറത്ത് അനുസ്മരണ പ്രഭാഷം നടത്തി. 1904 ജനുവരി 28ന് അന്തരിക്കുമ്പോള്‍ സാര്‍വത്രിക മനുഷ്യ സ്‌നേഹത്തിന്റെയും പ്രേഷിത തീക്ഷ്ണതയുടെയും വലിയൊരു മാതൃക നമുക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. 32250 രൂയുടെ സ്‌കോളര്‍ഷിപ്പ് സമര്‍ത്ഥരായ ഇടവക വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. ഷീബ വേറ്റിനാട് പ്രസംഗിച്ചു.