ലോകത്ത് കോവിഡ‍് മഹാമാരി കോടികണക്കിന് ആളുകളുടെ ജീവന് ഭീക്ഷണിയായി കഴിഞ്ഞു.ആഗോള തലത്തില്‍ കോവിഡ് മരണം 5 ലക്ഷം കടന്നു. കോവിഡിന്‍റെ രണ്ടാം വ്യാപനമുണ്ടായ അമേരിക്കയില്‍ പല സ്റ്റേറ്റുകളിലും നിയന്ത്രണങ്ങള്‍ വളരെ കര്‍ശനമാക്കിയിട്ടുണ്ട്. ചൈനയിലെ ബെയ്ജിങിലും ലോക്ഡൌണ്‍ നിയന്ത്രണങ്ങളുണ്ട്.

ലോകത്ത് കോവിഡ് കേസുകള്‍ ഒരു കോടി പിന്നിട്ടതിന് പിന്നാലെയാണ് മരണസംഖ്യ 5 ലക്ഷം കടന്നത്. അമേരിക്ക തന്നെയാണ് ഇപ്പോഴും കോവിഡ് വ്യാപനത്തിന്‍റെ സിരാകേന്ദ്രം. 40,498 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 768 പേര്‍ മരിക്കുകയും ചെയ്തു. കാലിഫോര്‍ണിയയില്‍ 5231 പേര്‍ക്കും ഫ്ലോറിഡയില്‍ 8530 പേര്‍ക്കും കോവിഡ് സ്ഥിരീകിരിച്ചു. സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചില സ്റ്റേറ്റുകള്‍ വീണ്ടും ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു.