ഇതര എമിറേറ്റില്‍നിന്നു അബുദാബിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ചത്തേയ്ക്കു കൂടി നീട്ടി. എന്നാല്‍ അബുദാബിക്കുള്ളില്‍ മേഖലാ സഞ്ചാര നിയന്ത്രണം പിന്‍വലിച്ചു. നാളെ രാവിലെ 6 മുതല്‍ അല്‍ദഫ്റ, അല്‍ഐന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് അബുദാബിയിലേക്കു പ്രവേശിക്കാന്‍ അനുമതി വേണ്ട.

ഇതര എമിറേറ്റില്‍നിന്നുള്ള ചരക്കുനീക്കം തടയില്ല. പ്രത്യേക അനുമതിയുള്ളവരെയും കടത്തിവിടും. അബുദാബിയില്‍ നിന്ന് മറ്റു എമിറേറ്റിലേക്കു പോകാനും അനുവദിക്കും. പക്ഷേ അബുദാബി പൊലീസില്‍നിന്നുള്ള മൂവിങ് പെര്‍മിറ്റ് ഇല്ലാതെ തിരിച്ചുവരാന്‍ സാധിക്കില്ല.

ഇതേസമയം രാത്രി 10 മുതല്‍ രാവിലെ 6 വരെ അണുവിമുക്ത പദ്ധതി പുരോഗമിക്കുന്നതിനാല്‍ സഞ്ചാര നിയന്ത്രണം തുടരും. തൊഴിലാളികള്‍ അബുദാബിയിലേക്കു വരുന്നതിനും പോകുന്നതിനുമുള്ള വിലക്കുണ്ട്.