• ഡോ. ആനി തോമസ്‌

പതിവില്ലാതെ എനർജി കൂടുതൽ തോന്നിയ ദിവസം ആയിരുന്നു അത്, കാരണം YWCA  members tour പോകു ന്ന  വെള്ളിയാഴ്ച. അതും മാംഗോ meadows എന്നു കേട്ടപ്പോൾ മുതൽ അവിടെ നിന്ന് മേടിക്കാൻ മാവുകളുടെയും,പ്ലാവുകളുടെയും നീണ്ട ഒരു ലിസ്റ്റ് തന്നെ മനസ്സിൽ സൂക്ഷിച്ചു വെച്ചു. രാവിലെ തന്നെ ഞാൻ എന്റെ പതിവു പരിപാടികൾ തീർത്ത് ഒരുങ്ങി ഇറങ്ങി. എട്ടരയ്ക്ക് തന്നെ    ഞങ്ങളുടെ ബസ് പുറപ്പെടും എന്ന പ്രസിഡൻറിൻറെ വാക്കുകൾ  ഇടക്കിടെ ഓർമിപ്പിച്ച് ഭർത്താവിന്റെ സ്ഥിര വ്യായാമം ഇടക്കുവച്ച് മുടക്കം വരുത്തി  ഞാൻ YWCA ലക്ഷ്യമാക്കി വെച്ചു പിടിച്ചു. പണ്ടു തൊട്ടേ മുൻ സീറ്റിനോടു വലിയ   ആഭിമുഖ്യമുളള  ഞാൻ  മുൻപിൽ തന്നെ  സീറ്റ് പിടിക്കണമല്ലോ എന്നോർത്തു  സ്റ്റോപ്പിൽ ചെന്ന് ഇറങ്ങി. എന്നാൽ  ഞാൻ കണ്ടത് തരുണി മണികളുടെ ഒരു കൂട്ടത്തെ ആണ്. തൊപ്പിയും ജീൻസും ടീഷർട്ടും, സ്ലിങ് ബാഗും ഒക്കെ ആയിട്ടു പലരെയും    തിരിച്ചറിയാൻ തന്നെ പാടുപെട്ടു എന്നതാണ് സത്യം.ബസ് അണെങ്കിൽ കാണാനും ഇല്ല. എല്ലാവരും നല്ല ഉഷാർ ആയി തന്നെ ആണ്. പലരും എന്റെ അതേ ഉദ്ദേശത്തോടെ തന്നെ വന്നവരാണ് എന്ന് സംസാരത്തിൽ നിന്നു മനസ്സിലായി.ഞങ്ങ ലെ ളകൊണ്ടുപോകാം എന്ന ഏറ്റ ആരേയും കാണുന്നുമില്ല. പതിവു ചിരിയുമായി പ്രസിഡന്റിന്റെ രംഗപ്രവേശം   ഞങ്ങൾക്ക് ആശ്വാസം ആയി. അയ്യോ ബസ് വന്നില്ലേ, ലിനു ആണ് ഇടപാട് ചെയ്തത്,  ഞാൻ ഒന്നു വിളിക്കട്ടെ എന്ന് പറഞ്ഞു പ്രസിഡന്റ് തന്റെ ഔദ്യോഗിക ഡ്യൂട്ടി യിൽ പ്രവേശിച്ചു.. ആളുകൾ കൂടി കൂടി വരുന്നു. സാരി ഉടുത്തു വന്ന വക്കീലിന്റെ കൂട്ടായി അശ വന്നത് തുണ ആയി എന്ന് ആരോ പറഞ്ഞു. ഓട്ടോ സ്റ്റാൻഡിന്റെ മുൻപിൽ ആയത് കൊണ്ട്  മ ദ്ധ്യ വയസ്കരായ  ഞങ്ങളുടെ വേഷഭൂഷാധികൾ പലരും ശ്രദ്ധിക്കുന്നു എന്ന് തോന്നി.ഒരുമദ്ധ്യവയസ്കൻ കാർ       ഞങ്ങളുടെ അടുത്ത് തന്നെ പാർക്ക് ചെയ്ത് ആരോടോ ഫോണിൽ വിളിച്ച് സംസാരിക്കുന്നു.പക്ഷെ കണ്ണുകൾ ഇടക്കിടെ ശ്രീപക്ഷ ത്തെക്കു തന്നെ.  ഇയ്യാൾ എന്താ പോകാത്തത് എന്ന്  ഞാൻ വിചാരിച്ചു.പിന്നെ വിചാരിച്ചു അയാൾക്ക് നയനസുഖം കിട്ടുന്നേൽ കിട്ടട്ടെ എന്ന്. secretary തന്റെ ഔദ്യോഗിക ഡ്യൂട്ടി യുടെ ഭാഗമായി കുപ്പി വെള്ളവുമായി എത്തി കഴിഞ്ഞു.അതാ  ഞങ്ങളുടെ ബസ് ,  പാർവതി ട്രാവൽസ് എത്തി കഴിഞ്ഞു.   ആദ്യം ചാടി കയറിയ   ഞാൻ front സീറ്റിൽ ഇരിക്കാൻ തുടങ്ങി. അപ്പോൾ    പുറകിൽ നിന്ന് ഒരു കിളിനാദം  കേട്ടു  ,മിസ്യെ  ഞാൻ   ശർദ്ധിക്കും,.  ഫ്രണ്ടിൽ   ഇരുന്നോട്ടെ എന്ന്. പിന്നെന്താ ഇരുന്നോ എന്നു   ഞാനും.   അതിന്റെ തൊട്ടു പുറകിൽ ഇരുന്ന എനിക്ക് ചെറിയ വലിയ ശങ്ക ഉണ്ടായിരുന്നു. എങ്ങാനും പണി പറ്റിക്കുംമോ എന്ന്. തൊട്ടു പുറകിൽ അല്ലെ . എന്തായാലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.

അങ്ങനെ   ഞങ്ങൾ പ്രാർത്ഥനയോടെ യാത്ര ആരംഭിച്ചു. ഒറ്റക്ക് പുറകിൽ ഇരുന്ന നമ്മുടെ സ്വീറ്റ് ബേബി ആയ ടിന്റുവിനെ കയ്യോടെ പ്രസിഡന്റ് പൊക്കി മുന്നിൽ പിടിച്ച് ഇരുത്തി.ബസ് mango meadows ലക്ഷ്യമാക്കി നീങ്ങി. ആകെ ഒരുമണിക്കൂർ കൊണ്ട് അങ്ങ് എത്തും എന്നും, ബെസ്റ്റ് എന്റർടെയിനർക്ക് ഒരു പ്രൈസ് ഉണ്ട് എന്ന് പ്രസിഡന്റ് ഓർമിപ്പിച്ചു.  വ്യായാമവും

സൗന്യര്യവും  ഒരേ തൂവപ്പക്ഷികൾ ആണ്  എന്നതിന് ഉത്തമ ഉദാഹരണമായ  Jula    , health   ടിപ്സുമായി   തുടക്കം കുറിച്ചു.  അത് ഒരു ഒന്ന് ഒന്നര അറിവാണ് പലർക്കും നൽകിയത്.   ഇതു കണ്ട് ആവേശം കയറി ഒരാൾ ഓർമ്മ ശക്തി  കൂട്ടാനായി    നാക്ക് പുറത്തേക്ക് ഇട്ട് ഒരു പ്രതേക രീതിയിൽ ചലിപ്പിച്ച് കണ്ണുകൾ കഥകളി കലാകാരന്മാർ ചെയ്യുന്ന തുപോലെ അങ്ങോട്ടും ഇങ്ങോട്ടും  ഇട്ട് ഉരുട്ടുന്നത് കണ്ട്‌ പലരും ഊറി ചിരിക്കു ന്നുണ്ടയിരുന്നു.ഇനി   അടുത്ത ഐറ്റം അന്താക്ഷരി     ആകട്ടെ എന്ന് കേട്ടതോടെ. പാട്ടു പെട്ടി ഓപ്പൺ ആയി. ജിജിയുടെ  നേ ത്രുത്വത്തിൽ ഭക്തിഗാനങ്ങളുടെ ഒരു    പെരുമഴ തന്നെ ഉണ്ടായപ്പോൾ,വണ്ടി നേ രെ പോട്ടക്കു  പോകട്ടെ എന്ന ചിലർ   പറയുന്നത് കേട്ടു. എന്നാൽ ഒരു change  ആകട്ടെ   എന്നു വിചാരിച്ചു സിനിമ ഗാനങ്ങൾ ഇടക്കു കുത്തി കേറ്റാൻ ഒരു വിഭല   ശ്രമം നടത്തി. പക്ഷെ വിജയിച്ചില്ല.    എന്നാൽ   അനിയുടെ ഇമ്പമനോഹരമയ ശബ്ദവും, കരോക്കിയുടെ അകമ്പടിയോടെ ഉള്ള പാട്ടുകൾ  എല്ലാവരും തന്നെ നന്നായി ആസദിച്ചു.. നമ്മുടെ വക്കീലിന്റെ case ഡയറിയിൽ  ഇത്ര അധികം ഓൾഡ് songs collection  ഉണ്ടല്ലോ എന്നതു ഒരു പുതിയ അറിവായിരുന്നു. പഴയ ഹിന്ദി പാട്ടുകൾ പലരും ആസ്വദിച്ച് പാടുന്നുണ്ടയിരുന്നു. പ്രതേകിച്ചു രാജമ്മ ആൻറി യും മറ്റും നന്നായി ഹിന്ദി പാട്ടുകൾ പാടുന്നത് ശരിക്കും   എല്ലാവരും enjoy ചെയ്തു. സമ്മാനം ഉണ്ടല്ലോ എന്നു വിചാരിച്ച്  ഞാൻ ഉൾപെടെ പലരും  ഒരു ശ്രമം നടത്തി നോക്കി.

പെട്ടെന്ന് രാജമ്മ ആൻറി ദേ നോക്കിക്കെ   നോക്കിക്കെ   എന്ന് പറഞ്ഞു തണ്ണീർ മുക്കം ബണ്ട് കാണിക്കുന്നുണ്ടയിരുന്നൂ.  ചിലർ വളരെ താൽപര്യത്തോടെ അതു നോക്കു ന്നുതു കണ്ടൂ. എന്നാൽ  ഇതെന്തു കാണാൻ എന്നമട്ടിൽ ചിലർ നിർവികാരരായി ഇരിക്കുന്നു.ഇതിനിടെ പല വിധത്തിലുളള സ്നാക്ക്സ്   ഞങ്ങലേളതേടി  വന്നു.പാട്ടുവണ്ടി വീണ്ടും മുന്നോട്ട് പോയി ഏതാണ്ട് പത്തരയോട് കൂടി  മാംഗോ   മെടോസിൽ എത്തി.

ടിക്കറ്റ്  എല്ലാം എടുത്ത്     ഞങ്ങൾ അകത്തുകയറി. യൂണിഫോം ഇട്ട ഒരു പയ്യൻ    ഞങ്ങൾക്കു  പാർക്കിനെപറ്റി ഒരു നല്ല വിശദീകരണം തന്നു.36  ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഒരു agricultural theme park   ,ലോകത്തിലെ തന്നെ unique ആണെന്നും മറ്റും , biodiversity കൊണ്ട് സമ്പന്നമാണ് എന്നും മറ്റും. നാണയം കൊണ്ട് ഉണ്ടാക്കിയ പാലത്തിൽ കയറി വലിയ മീനുകളെ  കണ്ടാണ്   ഞങ്ങളുടെ യാത്ര തുടങ്ങിയത്. പിന്നീട് വിവിധ തരം മരങ്ങളുടെയും, ചെടികളു ടെയും . മൃഗങ്ങളുടെയും ഇടയിലൂടെ നടന്ന് പലരും  നന്നായി ക്ഷഷീണിച്ചു.

ഒരു മണിക്കൂർ നേരത്തെ ഇൗ description കഴിഞ്ഞ് പലരും പല ഗ്രൂപ്പ് കളായി തിരിഞ്ഞു park മുഴുവൻ ചുറ്റി കറങ്ങാൻ പോയി.കഴിഞ്ഞ ഒളിമ്പിക് സിൽ പങ്കെടുക്കാൻ പറ്റിയില്ല എന്നാൽ  അടുത്ത തവണ എങ്കിലും  മെഡൽമേടിക്കാൻ  പറ്റിയാലോ എന്ന വാശിയോടെ ആണ്‌ പലരും ഷൂട്ടിങ്ങിലും അമ്പെയ്ത്ത്ലും പങ്കെടുത്ത്. നല്ല  പ്രായത്തിൽ ഇതൊക്കെ ഒരു കൈ നോക്കാൻ പറ്റിയില്ലലോ എന്നും പറയുന്നതും കേട്ടു.ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ ദേ വരുന്നു സൈക്കിളിൽ നമ്മുടെ യുവസുന്ദരികൾ. ടിന്റുവും അനിയും.എത്ര വട്ടം കറങ്ങിയിട്ടും മതി വരുന്നില്ല  എന്നാണ് അവരുടെ ഭാഷ്യം.

ഉച്ച ഉണും കഴിഞ്ഞ്  വീണ്ടും മുന്നോട്ട് നട ന്നപ്പോൾ അതാ ചൂണ്ടയിടൽ  കേന്ദ്രം.   ഓ എത്ര ആവേശത്തോടെ ആണ്  ഞങ്ങൾ   ചൂണ്ട കരസ്ഥമാക്കിയത്. അവിടെ ഇരുന്ന മാവ് മുഴുവൻ ഇര വെച്ചിട്ടും അനക്കം ഇല്ലല്ലോ എന്ന് പറഞ്ഞു തീരുന്നതിനു മുൻപേ ദാ കിടക്കുന്നു റിനിയു ടെ ചൂണ്ടയിൽ നല്ലൊരു തകർപ്പൻ കല്ലടമുട്ടി.  സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷം പക് ഷെ  നിമിഷനേംരം കൊണ്ട്  പോയി.അത് വീണ്ടും തോട്ടിലേക്ക്  പാലായനം ചെയ്തു. ഇതെല്ലാം കണ്ട് കൊണ്ട് ബാൽക്കണിയിൽ ഇരുന്നവർ ദീർഘ നിശ്വാസം വിട്ടു..  ഞങ്ങൾ ഇത്‌ എത്ര കണ്ടതാ എന്ന മട്ടിൽ.  ഇതിനിടെ നമ്മുടെ പ്രസിഡന്റിനെ കാണുന്നില്ലേ എന്നുപറഞ്ഞ് ടെസ്സി വിലപിക്കാൻ തുടങ്ങി.

ഉടനെ എത്തിക്കൊളാം എന്ന മറുപടിയിൽ അത്ര സന്തോഷിക്കാൻ പറ്റാത്ത ടെസ്സി യെ ഒരുവിധത്തിൽ ഊഞ്ഞാൽ കാണിച്ച് ഞങ്ങളുടെ കൂടെ കൊണ്ടുപോെയി. കുറെ ചെത്തൂ പയൻമാർ ഊഞ്ഞാലിൽ നിന്ന് ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ നാണം ഒന്നും കെടാതെ മോനെ ഒന്നു മാറിതരമോ എന്ന് ചോദിച്ച് മേടിച്ചു. മതിമറന്നു ഊഞ്ഞാൽ ആടുന്ന    ഞങ്ങളെ  നോക്കി അവർ  പുഞ്ചിരിച്ചു  എന്നത് സത്യം , പക് ഷെ  എന്ത് വിചാരിച്ചു എന്നത് അവർക്ക് മാത്രം അറിയാം. പിന്നെ ദാഹിച്ചു പരവശരായി ഒരു ഓട്ടം ചെന്നു നിന്നത് ഐസ്ക്രീം പാർലർന്റെ മുൻപിൽ ആണ്. അപ്പോ  പ്രായം എല്ലാവർക്കും പത്തുവയസ്സ്‌ മാത്രം എന്നത് ഒരു തിരിച്ചറിവ് ആയിരുന്നു.

അതുകൊണ്ട് ടോയ്‌ ട്രെയിനും ബസും കണ്ടപ്പോൾ എല്ലാവർക്കും ആവേശമായി. ടിക്കറ്റ് എടുത്ത് ഒരു കൂട്ടർ double-decker ബസിൽ കയറി ആവേശത്തോടെ ആരവത്തോടെ പോയി.ട്രെയിൻ വിടുന്ന മട്ടില്ല.വീണ്ടും നമ്മുടെ president ഇടപെട്ട് സംഗതി ശരി ആക്കി. ഒരു 200 മീറ്റർ ചെന്നു കാണും, വണ്ടി അനങ്ങുന്നില്ല. എന്താ പറ്റിയെന്ന് ചോദിച്ചപ്പോൾ ദാ പറയുന്നു ഇത് ഇലക്ട്രിക് വണ്ടി ആണ്,ഭാര കൂടുതൽ ആണ് എന്ന്.കുഞ്ഞു  കുട്ടികൾ കേറുന്ന വണ്ടിയിൽ ,75 കിലോ ഭാരം ഉളളവർ കയറിയ അവസ്ഥ ഓർത്ത് ഡ്രൈവർക്ക് കൂടി ചിരി വന്നു തുടങ്ങി.ഞങ്ങളുടെ പ്രായം അപ്പോഴും 10 ആയതു കൊണ്ട് ഒരു ചമ്മലും തോന്നിയില്ല എന്നതാണ് വാസ്തവം. ഡ്രൈവറുടെ ശ്രമഫലമായി ഡബിൾ ഡെക്കർ ബസ് എത്തി. വീണ്ടും അതിൽചാടി കയറിയ   ഞങ്ങൾ  സന്തോഷം കൊണ്ട് തുള്ളിച്ചാടി,എന്നാൽ വണ്ടി മറിയും എന്ന് കണ്ടപ്പോൾ മര്യാദക്ക് കുത്തി ഇരുന്നു. അത് ഒരു ഒന്നൊന്നര ട്രിപ്പ്    ആയിരുന്നു എന്ന് അവസാനമാണ് മനസ്സിലായത്. അതൊരു ക്ലൈമാക്സ് ആയിരുന്നു കാരണം അവിടുത്തെ ഒരു ഉദ്യോഗസ്ഥൻ എങ്ങനെ ഇരുന്നു ട്രിപ്പ് എന്ന്  ചോദിച്ചപ്പോൾ   നമ്മുടെ ടെസ്സി കുട്ടനാട് കാരുടെ ഹൃദയ നൈർ മൈല്യത്തോടെ പറഞ്ഞു ഒാ ഇൗ കാട് എന്ത്  കാണാൻ ആണ് , വെറുതെ പൈസാ മുടക്കിയത് മിച്ചം,   ഇൗ  ബസ് യാത്ര അടി പൊളി    ആയിരുന്നു, അതുകൊണ്ട് പൈസാ മുതലായി എന്ന്. അപ്പോഴേക്കും സമയം എഇതാണ്ട് നാലു മണി ആയി. അല്ലറ ചില്ലറ പച്ചക്കറി ചിലർ മേടിച്ച് ബസിൽ കയറി യാത്ര തുടർന്നു. ആത്മീയ ഗാനങ്ങളുടെ പെരുമഴ ക്കിടയിൽ ആനിയുടെ പാട്ടുകൾ ഇതു മാരാമൺ കൺവെൻഷൻ വേദി അല്ല എന്നു ഓർമ്മ തന്നു. തിരിച്ചുള്ള യാത്രയിൽ ആണു ചിലർ  ആവേശം കൊള്ളിക്കുന്ന പാട്ടുകൾ പാടിയത്. പലരും ഉഷാറായി വരുന്നതേ ഉള്ളു എന്ന് മനസ്സിലായി. ആത്മീയ ഗാനങ്ങളുടെ അകമ്പടിയോടെ ഇൗ ജീവിതം എത്ര നശ്വരം ആണ് എന്ന് ഓർമിപ്പിച്ച് Gigi    തന്നെഒന്നാം സമ്മാനം കൊണ്ടുപോയി.

YWCA യുടെ ഗാന കോകിലം രണ്ടാം  സമ്മാനവും,നമ്മുടെ ജഡ്ജി മൂന്നാം സമ്മാനവും    പങ്കിട്ട്‌ എടുത്തു.  പ്രസിഡൻറിൻറെ നേത്രുത്വത്തിൽ  നാരായണീയം പാടി തീർന്നപ്പോൾ വണ്ടി  ആലപ്പുഴ അടുത്തു. ഒരു കെട്ട് പച്ച ചീരയുമായി വന്ന നമ്മുടെ ജില്ലാ ജഡ്ജി, ജില്ലാ കോടതി പാലത്തിൽ ഇറങ്ങാൻ മടിച്ചു, വൈഎംസിഎ പാലത്തിൽ ചെന്നു ഇറങ്ങിയത്     എ )തായാലും   YWCA യുടെ മാനം കാത്തു.ആലപ്പുഴ അടുക്കാ റയപ്പോൾ മുതൽ നമ്മുടെ ബേബി പറയാൻ തുടങ്ങി     ഞാൻ വണ്ടിയിൽ നിന്നും  ഇറങ്ങ ത്തില്ല .വണ്ടി നേരേ ബീച്ചിൽ പോട്ടെ  എന്ന്. എന്തായാലും അധികം താമസിക്കാതെ തന്നെ ഗോവയിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഒരുവിധത്തിൽ നമ്മുടെ ബേബിയേയുംവണ്ടിയിൽ നിന്നും ഇറക്കി വഴി തെറ്റാതെ പറഞ്ഞു വിട്ടു.  മാങ്ങാ തേടി ഇറങ്ങിയ മങ്കമാർക്ക്  മാങ്ങാ പോയിട്ട് ഒരു മാങ്ങാണ്ടി പോലും കിട്ടിയില്ലല്ലോ എന്ന് ഗദ്ഗതം. എങ്കിലും ഇൗ യാത്ര ഞങ്ങൾ നന്നായി ആസ്വദിച്ചു എന്നതാണു് സത്യം.