ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മരണസംഖ്യയും ഉ​യ​രു​ന്നു. ഇ​ന്ന​ലെ 21 പേ​രാ​ണു മ​രി​ച്ച​ത്. ആ​കെ മ​ര​ണം 307 ആ​യി. ഒ​രു ദി​വ​സ​ത്തെ ഉ​യ​ര്‍ന്ന ക​ണ​ക്കാ​ണി​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ തു​ട​ര്‍ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും ആ​യി​ര​ത്തി​യ​ഞ്ഞൂ​റി​ലേ​റെ പേ​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1685 പേര്‍ക്കാണ് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 34,914 ആയി.

തലസ്ഥാനമായ ചെന്നൈയില്‍ മാത്രം ചൊവ്വാഴ്ച 1242 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ചെന്നൈയിലെ വൈറസ് ബാധിതരുടെ എണ്ണം 24,545 ആയതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.

16279 ആണ് നിലവില്‍ തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകള്‍. 798 പേര്‍ ഇന്ന് ആശുപത്രിവിട്ടു. 18325 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.