തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി ബിജെപി നേതാവ് രാജു ബാനര്‍ജി. സംസ്ഥാനത്തെ എല്ലാ സഹോദരിമാരും അമ്മമാരും സ്വയരക്ഷക്കായി വീട്ടില്‍ ത്രിശൂലം കരുതണമെന്നാണ് ബിജെപി നേതാവ് പറയുന്നത്. ഭരണകക്ഷിയായ ടിഎംസിയുടെ കീഴിലുള്ള നിലവിലെ സ്ഥിതി കണക്കിലെടുത്താണ് ഈ അഭ്യര്‍ത്ഥനയെന്നും ബിജെപി നേതാവ്. ചൊവ്വാഴ്ച രാത്രി ബംഗാളിലെ ബരാനഗറില്‍ നടന്ന ജഗധാത്രി പൂജ ആഘോഷത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

‘തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ക്ക് അവര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെടുന്നു, നമ്മുടെ സുരക്ഷയ്ക്കായി അവര്‍ എന്ത് ചെയ്യും? നിലവിലെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍, നമ്മുടെ അമ്മമാരും സഹോദരിമാരും സ്വയരക്ഷക്കായി തിശൂലം സ്റ്റാക്ക് ചെയ്യണം’ അദ്ദേഹം പറഞ്ഞു.

ആഗോള തലത്തില്‍ നമ്മുടെ സംസ്‌കാരം സംരക്ഷിക്കാനുളള നടപടികളാണ് പധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നത്. ഇതില്‍ ബംഗാളും പിന്നിലാകില്ല. ബംഗാള്‍ മറ്റേതെങ്കിലും രാജ്യത്തിന്റെ സംസ്ഥാനമല്ല. ബംഗാള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയിലെ നിയമങ്ങള്‍ മാത്രമേ ഇവിടെ നിലനില്‍ക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിജെപി ദേശീയ വൈസ് പ്രസിഡന്റും ചടങ്ങില്‍ പങ്കെടുത്തിരുന്നു.