ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനായി 600 ലധികം ആളുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തെന്ന് സംഘാടകർ പറഞ്ഞു.
വളരെ നല്ല ജനപിന്തുണയാണ് ശനിയാഴ്ച നടക്കുന്ന ഈ ആഘോഷങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ തന്നെ ഏറ്റവും പുരാതനവും അംഗസംഖ്യകൊണ്ട് ഏറ്റവും വലുതുമായ അസോസിയേഷന്റെ 50-ാം വാർഷികം അവിസ്മരണീയ മുഹൂർത്തമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
എൽമസ്റ്റിലുള്ള വാട്ടർഫോർഡ് ബാങ്ക്വറ്റ് ഹാളിൽ നടത്തപ്പെടുന്ന പരിപാടിയിൽ ഷിക്കാഗോ സിറ്റി മേയർ ബ്രാൻഡൻ ജോൺസനോടൊപ്പം അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നും നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യൻ കൊൺസ്യുൽ ജനറൽ ഓഫ് ഷിക്കാഗോ സോമനാഥ് ഘോഷ്, കേരള ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, കോൺഗ്രസ് മാൻ രാജാകൃഷ്ണമൂർത്തി, ഷിക്കാഗോ സീറോ മലബാർ ബിഷപ്പ് ജോയി ആലപ്പാട്ട്, അഡ്വ. മോൻസ് ജോസഫ് എംഎൽഎ, ഇല്ലിനോയി സ്റ്റേറ്റ് റപ്രസന്റേറ്റീവ് കെവിൻ ഓലിക്കൽ, ടെക്സസ് ജഡ്ജ് സുരേന്ദ്രൻ പാട്ടീൽ,
യുകെ ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് മേയർ ടോം ആദിത്യ, കിറ്റക്സ് & ട്വന്റി 20 ചെയർമാൻ സാബു എം.ജേക്കബ്, സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ, ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷാഹി എന്നിവർ പങ്കെടുക്കും.
വൈകുന്നേരം 5.30ന് ആരംഭിക്കുന്ന മെഗാ തിരുവാതിരയ്ക്ക് ശേഷം പൊതുസമ്മേളനം, ഗ്രാന്റ് ഡിന്നർ, കലാ പരിപാടികൾ, വിജയ് യേശുദാസ്, രഞ്ചിനി ജോസ്, ഭുവന ആനന്ദ് ടീമിന്റെ ലൈവ് മ്യൂസിക് പരിപാടി എന്നിവ ഉണ്ടാകും.
പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തിൽ കൺവെൻഷൻ ചെയർമാൻ ലജി പട്ടരുമഠത്തിൽ, ഫിനാൻസ് ചെയർമാൻ ജോൺസൻ കണ്ണൂക്കാടൻ, സുവനീർ ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു എന്നിവരോടൊപ്പം വിപുലമായ ഒരു കൺവെൻഷൻ കമ്മിറ്റി തന്നെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.



