ന്യൂ​യോ​ര്‍​ക്ക്: സി​വി​ല്‍ സ​മൂ​ഹ​ത്തി​ല്‍ മാ​ര​ക പ്ര​ഹ​ര ശേ​ഷി​യു​ള്ള തോ​ക്കു​ക​ള്‍​ക്ക് സ്ഥാ​ന​മി​ല്ലെ​ന്നും അ​ത്തരം ആ​യു​ധ​ങ്ങ​ള്‍ നി​രോ​ധി​ക്ക​ണ​മെ​ന്നും യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്.

കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് “ആ​ക്ര​മ​ണ ആ​യു​ധ നി​രോ​ധ​നം’ ആ​വ​ശ്യ​പ്പെ​ടു​ന്ന തീ​രു​മാ​നം വ​ന്നാ​ല്‍ പ്ര​സി​ഡ​ന്‍റ് ത​ന്നെ അ​തി​ല്‍ ഒ​പ്പി​ടു​മെ​ന്ന് ക​മ​ല ഹാ​രി​സ് ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം, രാ​ഷ്‌​ട്രീ​യ നി​രൂ​പ​ക​ര്‍ മു​ത​ല്‍ തോ​ക്ക് അ​വ​കാ​ശ സം​ഘ​ട​ന​ക​ള്‍ വ​രെ​യു​ള്ളവര്‍ വൈ​സ് പ്ര​സി​ഡ‍​ന്‍റി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് വി‌​യോ​ജി​ച്ചു.

അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ടു​മ്പോ​ൾ ഏ​ഴ് ദ​ശ​ല​ക്ഷം ഡോ​ള​ർ വി​ല​വ​രു​ന്ന ആ​യു​ധ​ങ്ങ​ൾ അ​വി​ടെ ഉ​പേ​ക്ഷി​ച്ച​തി​നെ​ക്കു​റി​ച്ച് നി​ങ്ങ​ൾ എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ ഫ​യ​ർ ആം​സ് അ​സോ​സി​യേ​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ട്രി​ക് പാ​ർ​സ​ൺ​സ് ചോദിച്ചത്.