ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ സുവർണ ജൂബിലിയിൽ സാമൂഹ്യപ്രവർത്തകരെ ആദരിക്കുന്നു.
സാമൂഹികതലത്തിലും സാംസ്കാരികതലത്തിലും സംഘടനാപരമായും അല്ലാതെയും ജനങ്ങൾക്ക് പ്രയോജനകരമായ പ്രവർത്തനങ്ങൾ ചെയ്തവരെയാണ് ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ ആദരിക്കുന്നത്.
ഷിക്കാഗോ മലയാളി അസോസിയേഷൻ ഒരു സാമൂഹിക സംഘടനയാണ്. സാമൂഹ്യ നന്മ ചെയ്യുന്ന കാര്യത്തിൽ അസോസിയേഷൻ എന്നും മുൻപന്തിയിലാണ്.
സമൂഹത്തിൽ ഇറങ്ങി ചെന്ന് മനുഷ്യർക്ക് അത്യാവശ്യമായ ജീവിതസാഹചര്യങ്ങൾ പഠിച്ച് അത് പരിഹരിക്കുന്നത് സാമൂഹ്യ നന്മയാണ്. നിർധനരും അശരണരുമായ ആളുകൾക്കുവേണ്ടി പ്രവർത്തിക്കുന്നവർ അംഗീകരിക്കപ്പെടേണ്ടതാണ്.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലിയിൽ ഇങ്ങനെയുള്ള സാമൂഹിക പ്രവർത്തകരെ കണ്ടുപിടിച്ച് അവർക്ക് അംഗീകാരം നൽകുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ കോർഡിനേറ്റർ: ഡോ. സ്വർണ്ണം ചിറമേൽ – 630 244 2068 swarnamt@gmail.com, കോർഡിനേറ്റേഴ്സ്: ഡോ. ജൂഡി തോമസ് – 317 490 5839, ശ്രീജയ നിഷാന്ദ് – 847 769 1672.



