തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​യാ​ത്ര​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​പ്പം വ​ന്ന​തി​ൽ അ​നൗ​ച​ത്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​യാ​ത്ര​യെ മാ​ധ്യ​മ​ങ്ങ​ൾ ഉ​ല്ലാ​സ യാ​ത്ര​യാ​യാ​ണ് ക​ണ്ട​ത്. നേ​ട്ടം ക​ണ്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

വി​ദേ​ശ​യാ​ത്ര സം​ബ​ന്ധി​ച്ച് നി​ഷേ​ധാ​ത്മ​ക​മ വി​കാ​രം സൃ​ഷ്ടി​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ‌ ശ്ര​മി​ച്ച​ത്. ധൂ​ർ​ത്താ​ണ് ന​ട​ന്ന​തെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു. കേ​ര​ള​ത്തെ​ക്കു​റി​ച്ച് പു​റ​ത്തു​ള്ള ധാ​ര​ണ മെ​ച്ച​പ്പെ​ട്ട​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.