ജീ​ലോം​ഗ്: ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യോ​ട് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ശ്രീ​ല​ങ്ക ര​ണ്ടാം മ​ത്സ​ര​ത്തി​ൽ യു​എ​ഇ​യെ ത​ക​ർ​ത്ത് വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി. 79 റ​ണ്‍​സി​ന്‍റെ മി​ന്നും ജ​യ​മാ​ണ് ല​ങ്ക സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക എ​ട്ട് വി​ക്ക​റ്റി​ന് 152 റ​ണ്‍​സ് നേ​ടി. 17.1 ഓ​വ​റി​ൽ 73 റ​ണ്‍​സി​ന് യു​എ​ഇ​യു​ടെ മ​റു​പ​ടി അ​വ​സാ​നി​ച്ചു.

74 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ർ നി​സ​ങ്ക​യാ​ണ് ല​ങ്ക​യ്ക്ക് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ധ​ന​ഞ്ജ​യ ഡി​സി​ൽ​വ 33 റ​ണ്‍​സ് നേ​ടി. യു​എ​ഇ​ക്കാ​യി കാ​ർ​ത്ത് മെ​യ്യ​പ്പ​ൻ ഹാ​ട്രി​ക് നേ​ടി. 15-ാം ഓ​വ​റി​ലെ അ​വ​സാ​ന മൂ​ന്ന് പ​ന്തി​ലാ​ണ് മെ​യ്യ​പ്പ​ൻ ഹാ​ട്രി​ക് തി​ക​ച്ച​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ യു​എ​ഇ ഒ​രു​ഘ​ട്ട​ത്തി​ലും ജ​യ​പ്ര​തീ​ക്ഷ ഉ​യ​ർ​ത്തി​യി​ല്ല. 19 റ​ണ്‍​സ് നേ​ടി​യ അ​യാ​ൻ ഖാ​നാ​ണ് ടോ​പ്പ് സ്കോ​റ​ർ. ല​ങ്ക​യ്ക്കാ​യി ഹ​സ​ര​ങ്ക​യും ച​മീ​ര​യും മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.