ഫി​ല​ഡ​ൽ​ഫി​യ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് അം​ഗം രാ​ഹു​ൽ​ഗാ​ന്ധി​യെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ രീ​തി​യി​ൽ അ​അ​യോ​ഗ്യ​നാ​ക്കി​യ കോ​ട​തി വി​ധി​യെ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ അ​പ​ലി​ക്കു​ക​യും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സാ​ബ സ്ക​റി​യാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​ർ​ച്ച് 31 വെ​ള്ളി​യാ​ഴ്ച പ​ന്പ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സാ​ബു സ്ക​റി​യ പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ച്ചു.

നാ​ലു ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​യെ​യാ​ണ് മോ​ദി സ​ർ​ക്കാ​ർ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലൂ​ടെ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​ന്നു എ​ന്നു മ​ന​സി​ലാ​ക്കി​യ ബി​ജെ​പി, മോ​ദി സ​മു​ദാ​യ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ രാ​ഹു​ൽ​ഗാ​ന്ധി ശ്ര​മി​ച്ചു​വെ​ന്ന ക​ള്ള​വും എ​ന്നാ​ൽ തി​ക​ച്ചും ദു​ർ​ബ​ല​വും മേ​ൽ​കോ​ട​തി​യി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും നി​ല​നി​ൽ​ക്കാ​ത്ത​തു​മാ​യ കേ​സ് ച​മ​ച്ചു കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് ത​ട​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ കു​ത​ന്ത്ര​മാ​ണ് ഒ​രു​ക്കു​ന്നെ​തെ​ന്നും ഇ​ത് തി​ക​ച്ചും ഫാ​സി​സ് ഭ​ര​ണ​ഭീ​ക​ര​ത​യാ​ണെ​ന്നും ഇ​തി​നെ​തി​രേ ലോ​ക​മെ​ന്പാ​ടു​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ന്നു പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ഐ​ഒ​സി പെ​ൻ​സി​വാ​നി​യ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.