ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക്നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി ന്ധ​വ​യാ ഡോ​ളോ​റോ​സ​ന്ധ എ​ന്ന പേ​രി​ൽ ഓ​ണ്‍​ലൈ​ൻ നോ​ന്പു​കാ​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഫ്ളോ​റി​ഡ​യി​ലെ ഒ​ർ​ലാ​ൻ​ഡോ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ മൗ​റീ​ൻ ജേ​ക്ക​ബ് ത​ച്ചേ​ട്ട് ഒ​ന്നാം സ്ഥാ​നം നേ​ടി.

ഫി​ലി​പ്പ് എ​ബ്ര​ഹാം നെ​ടും​തു​രു​ത്തി​ൽ പു​ത്ത​ൻ​പു​ര​യി​ൽ (സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി, ചി​ക്കാ​ഗോ), റ്റി​ഷ ചാ​ക്കോ വ​ട്ട​ക്കു​ന്നേ​ൽ (ക്രൈ​സ്റ്റ് ദി ​കിം​ഗ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി, ഡാ​ള​സ്, ടെ​ക്സാ​സ്), ഇ​സ​ബെ​ൽ വേ​ലി​കെ​ട്ടേ​ൽ (സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ പ​ള്ളി, സാ​ൻ ഹൊ​സെ, കാ​ലി​ഫോ​ർ​ണി​യ), മി​യ ലൂ​സി​യ കു​ന്നും​പു​റം (സെ​ന്‍റ് ജോ​ണ്‍ ന്യൂ​മാ​ൻ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​ൻ, ഫി​ലാ​ഡ​ൽ​ഫി​യ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

മി​ഷ​ൻ ലീ​ഗ് ക്നാ​നാ​യ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ഷ​ൻ ലീ​ഗ് റീ​ജി​യ​ണ​ൽ ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജെ​യിം​സ് കു​ന്ന​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ ക്വി​സ് മാ​സ്റ്റ​ർ ആ​യി​രു​ന്നു.