ന്യൂ​യോ​ർ​ക്ക്: നി​ർ​മി​ത ബു​ദ്ധി (ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്) സ​മൂ​ഹ​ത്തി​ന് അ​പ​ക​ട​ക​ര​മാ​യേ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ശാ​സ്ത്ര സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് ബൈ​ഡ​ൻ ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്.

ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കും മു​മ്പ് അ​വ സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സാ​ങ്കേ​തി​ക ക​മ്പ​നി​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു. നി​ർ​മി​ത ബു​ദ്ധി അ​പ​ക​ട​ക​ര​മാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന്, അ​ത് ക​ണ്ട​റി​യ​ണം, പ​ക്ഷേ അ​തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

രോ​ഗം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തു​ട​ങ്ങി​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ എ​ഐ സ​ഹാ​യി​ക്കു​മെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ സ​മൂ​ഹ​ത്തി​നും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും ദേ​ശീ​യ സു​ര​ക്ഷ​യ്ക്കും അ​ത് മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ആ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഡെ​വ​ല​പ്പ​ർ​മാ​ർ പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഐ​യെ എ​ങ്ങ​നെ നി​യ​ന്ത്രി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ലാ​ണ് ബൈ​ഡ​ന്‍റെ പ​രാ​മ​ർ​ശം. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വ​രു​ന്ന​തു​വ​രെ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​ക​സ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ണ​മെ​ന്ന് പ​ല പ്ര​മു​ഖ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.