ഉത്തര്‍പ്രദേശില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. അമ്മ ശാസിച്ചതിന്റെ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്.
യുപിയിലെ ലോനി മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം. സഹോദരന്റെ മൊബൈല്‍ പൊട്ടിച്ചതിന് പെണ്‍കുട്ടിയെ അമ്മ ശാസിച്ചു.
അമ്മയോടുള്ള ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടി, മൊബൈല്‍ അടുത്തുള്ള കടയില്‍ കൊടുത്ത് നന്നാക്കി. ശേഷം ഒരു ഇ-റിക്ഷയില്‍ കയറി, അതില്‍ ഒരു പ്രതിയും ഉണ്ടായിരുന്നു.
കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി പെണ്‍കുട്ടിയെ മറ്റൊരു പ്രതിയായ ഹോം ഗാര്‍ഡിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ഇരുവരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പിതാവിനോട് സംഭവം വിവരിച്ചു. ഇതോടെയാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.



