മ​ണ്ണാ​ർ​ക്കാ​ട്: മ​ധു വ​ധ​ക്കേ​സി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മ​ജി​സ്ട്രേ​റ്റി​നെ​യും സ​ബ് ക​ള​ക്ട​റെ​യും വി​സ്ത​രി​ക്കു​ന്ന​തി​നു സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി​എം​പി ഫ​യ​ൽ ചെ​യ്തി​രു​ന്നു.

ഇ​വ ര​ണ്ടും ഏ​ഴി​നു ഹാ​ജ​രാ​ക്കു​ന്ന​തി​നും ഇ​വ​ർ​ക്ക് സ​മ​ൻ​സ് അ​യ​ക്കു​ന്ന​തി​നും കോ​ട​തി ഉ​ത്ത​ര​വാ​യി. മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കേ​സ് രേ​ഖ​ക​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​തു ഹാ​ജ​രാ​ക്ക​ണ​മെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി ഉ​ദ്ധ​രി​ച്ചു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ രാ​ജേ​ഷ് എം. ​മേ​നോ​ൻ വാ​ദി​ച്ചി​രു​ന്നു.

തെ​ളി​വ് മൂ​ല്യം (എ​വി​ഡ​ന്‍റ​റി വാ​ല്യു) ഇ​ല്ലാ​ത്ത റി​പ്പോ​ർ​ട്ടാ​ണി​തെ​ന്നും ഹ​ർ​ജി​യി​ലെ ആ​വ​ശ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും പ്ര​തി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സാ​ക്ഷി വി​സ്താ​രം അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റൊ​രു രേ​ഖ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തു കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​ണെ​ന്നും പ്ര​തി​ഭാ​ഗം പ​റ​യു​ക​യു​ണ്ടാ​യി.

നേ​ര​ത്തെ കേ​സ് രേ​ഖ​യു​ടെ ഭാ​ഗ​മാ​കേ​ണ്ട റി​പ്പോ​ർ​ട്ട് രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ എ​ന്തി​ന് എ​തി​ർ​ക്ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ഷ​നും ചോ​ദി​ച്ചു. കേ​ര​ള​ത്തി​ൽ അ​ത്യ​പൂ​ർ​വ വി​ധി​യാ​ണി​തെ​ന്നു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ രാ​ജേ​ഷ് എം. ​മേ​നോ​ൻ പ​റ​ഞ്ഞു.