മെ​ക്സി​ക്കോ സി​റ്റി: ടെ​ക്സ​സ് മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ സി​ഡാ​സ് ജു​വാ​റ​സ് സ്റ്റേ​റ്റ് ജ​യി​ലി​നു നേ​രെ തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ 10 ജ​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും 4 ത​ട​വു​കാ​രും കൊ​ല്ല​പ്പെ​ട്ടു. 13 പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ജ​നു​വ​രി 1 ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

വാ​ഹ​ന​ത്തി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ജ​യി​ലി​നു മു​ന്നി​ൽ എ​ത്തി​യ തോ​ക്കു​ധാ​രി​ക​ൾ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ടേ​ഴ്സ് ഓ​ഫി​സ് വ്യ​ക്ത​മാ​ക്കി. വെ​ടി​വ​യ്പ്പി​നി​ടെ 24 ത​ട​വു​കാ​ർ ര​ക്ഷ​പ്പെ​ട്ടു.