തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര രാജ്ഭവനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചത് ശരിയായ നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. മുഖ്യമന്ത്രിയും സര്‍ക്കാരും തെറ്റ് ചെയ്താല്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് സുധാകരന് പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പറയുന്ന ഗവര്‍ണര്‍ എന്തുകൊണ്ട് കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും സുധാകരന് ചോദിച്ചു.
അതേസമയം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് സുധാകരന് പറഞ്ഞത് വിവാദമായിരുന്നു. ഗവര്‍ണര്‍ ഉയര്‍ത്തിയത് വളരെ ഗൗരവത്തില്‍ ഉള്ള വിഷയമാണ്. സ്വര്‍ണക്കള്ളക്കടത്ത് ബോധ്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. അല്ലെങ്കില്‍ അത് അന്വേഷിക്കാനെങ്കിലും പറയണമെന്നും സുധാകരന് ആവശ്യപ്പെട്ടിരുന്നു.



