സിപിഐഎമിൽ രണ്ട് ഐഎൻഎൽ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയ രാഘവൻ. മുന്നണിയിൽ ഒരു ഐഎൻഎൽ മാത്രമേ ഉണ്ടാകൂ,ഇരുവിഭാഗവും ഒരുമിച്ചു നിന്ന് പ്രവർത്തിക്കണം. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഐഎൻഎൽ തയ്യാറാകണം,എൽഡിഎഫ് ന്റെ നിലപാട് ഐഎൻഎലിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം ഹരിത നേതാക്കളുടെ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. ചെമങ്ങാട് എസ്.എച്ച്.ഓ അനിതാ കുമാരിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഐ.പി.സി 354 എ,509 വകുപ്പുകള്‍ പ്രകാരമാണ് കേസ്‌. എം.എസ്.എഫ് യോഗത്തിനിടെ ഹരിതയിലെ പെണ്‍കുട്ടികളോട് പി.കെ നാവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായിരുന്നു വിവാദമായത്.